Google Play സേവന നിബന്ധനകൾ

2023 മാർച്ച് 15 (ആർക്കെെവ് ചെയ്‌ത പതിപ്പ് കാണുക)

1. ആമുഖം

ബാധകമായ നിബന്ധനകൾ. Google Play ഉപയോഗിക്കുന്നതിന് നന്ദി. 1600 Amphitheatre Parkway, Mountain View, California 94043, USA എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന Google LLC ("Google", "ഞങ്ങൾ" അല്ലെങ്കിൽ "ഞങ്ങളെ") നല്‍കുന്ന ഒരു സേവനമാണ് Google Play. Google Play-യുടെയും അതിലൂടെ ലഭ്യമായ ആപ്പുകൾ (Android ഇൻസ്റ്റന്‍റ് ആപ്പുകൾ ഉൾപ്പെടെ), സിസ്റ്റം സേവനങ്ങൾ, ഗെയിമുകൾ, സംഗീതം, സിനിമകൾ, പുസ്തകങ്ങൾ, മാഗസിനുകൾ, മറ്റ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയുടെയും ("ഉള്ളടക്കം" എന്ന് വിശേഷിപ്പിക്കപ്പെടുന്നു) നിങ്ങളുടെ ഉപയോഗം, ഈ Google Play സേവന നിബന്ധനകൾ ("Play ToS") , Google സേവന നിബന്ധനകൾ ("Google ToS")എന്നിവയ്‌ക്ക് (ഒന്നിച്ച് "നിബന്ധനകൾ" എന്ന് വിശേഷിപ്പിക്കപ്പെടുന്നു) വിധേയമാണ്. Google ToS-ൽ വിവരിച്ചിരിക്കുന്ന പ്രകാരം Google Play ഒരു "സേവന"മാണ്. Play ToS സേവന നിബന്ധനകളും Google ToS-ഉം തമ്മിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടാവുന്ന പക്ഷം, Play ToS സേവന നിബന്ധനകൾക്കായിരിക്കും പ്രാഥമിക പരിഗണന.

2. Google Play-യുടെ നിങ്ങളുടെ ഉപയോഗം

ഉള്ളടക്കത്തിലേക്കുള്ള ആക്‌സസും ഉള്ളടക്കത്തിന്‍റെ ഉപയോഗവും. നിങ്ങളുടെ മൊബൈൽ, കമ്പ്യൂട്ടർ, ടിവി, വാച്ച് അല്ലെങ്കിൽ പിന്തുണയ്ക്കപ്പെടുന്ന മറ്റ് ഉപകരണം എന്നിവയ്‌ക്കായി ("ഉപകരണം"), ഉള്ളടക്കം ബ്രൗസ് ചെയ്യാനോ കണ്ടെത്താനോ കാണാനോ സ്ട്രീം ചെയ്യാനോ ഡൗൺലോഡ് ചെയ്യാനോ നിങ്ങൾക്ക് Google Play ഉപയോഗിക്കാവുന്നതാണ്. Google Play ഉപയോഗിക്കാൻ, ബന്ധപ്പെട്ട ഉള്ളടക്കത്തിന് നിശ്ചയിച്ചിട്ടുള്ള സിസ്റ്റം ആവശ്യകതകളും അനുയോജ്യതാ ആവശ്യകതകളും നിറവേറ്റുന്ന ഒരു ഉപകരണവും പ്രവർത്തിക്കുന്ന ഇന്‍റർനെറ്റ് ആക്‌സസും അനുയോജ്യതയുള്ള സോഫ്റ്റ്‌വെയറും നിങ്ങൾക്ക് ആവശ്യമാണ്. രാജ്യത്തിന് അനുസരിച്ച്, ഉള്ളടക്കത്തിന്‍റെയും ഫീച്ചറുകളുടെയും ലഭ്യതയിൽ വ്യത്യാസമുണ്ടാകും, എല്ലാ ഉള്ളടക്കങ്ങളോ ഫീച്ചറുകളോ നിങ്ങളുടെ രാജ്യത്ത് ലഭിച്ച് കൊള്ളണമെന്നില്ല. കുടുംബാംഗങ്ങളുമായി പങ്കിടാൻ കുറച്ച് ഉള്ളടക്കം ലഭ്യമായേക്കാം. ഉള്ളടക്കം ലഭ്യമാക്കിയിരിക്കുന്നത് Google തന്നെയോ അല്ലെങ്കിൽ Google-മായി ബന്ധമില്ലാത്ത മൂന്നാം കക്ഷികളോ ആയിരിക്കാം. Google-ന്‍റേതല്ലാത്ത ഒരു ഉറവിടത്തിൽ നിന്നും ഉത്ഭവിക്കുന്നതും, Google Play-യിലൂടെ ലഭ്യമാക്കിയിരിക്കുന്നതുമായ ഏതൊരു ഉള്ളടക്കത്തിനും Google ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല, അത്തരം ഉള്ളടക്കം സാക്ഷ്യപ്പെടുത്തുന്നുമില്ല.

പ്രായ നിയന്ത്രണങ്ങൾ. Google Play ഉപയോഗിക്കാൻ, നിങ്ങൾക്കൊരു സാധുതയുള്ള Google അക്കൗണ്ട് ("Google അക്കൗണ്ട്") ഉണ്ടായിരിക്കണം, നിങ്ങളുടെ ഉപയോഗം, ഇനിപ്പറയുന്ന പ്രായ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കുകയും ചെയ്യും. നിങ്ങളുടെ രാജ്യത്ത് പ്രായപൂർത്തിയാവാത്ത ആളായി പരിഗണിക്കപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, Google Play ഉപയോഗിക്കാൻ നിങ്ങളുടെ രക്ഷിതാവിന്‍റെയോ രക്ഷാകർത്താവിന്‍റെയോ അനുമതി നിങ്ങൾക്ക് ആവശ്യമാണ്, നിബന്ധനകൾ അവർ സമ്മതിക്കുകയും വേണം. Google Play-യിലെ നിർദ്ദിഷ്ട ഉള്ളടക്കത്തിന്‍റെയോ ഫീച്ചറുകളുടെയോ ഉപയോഗത്തിന് ബാധകമായേക്കാവുന്ന എന്തെങ്കിലും അനുബന്ധ പ്രായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ അവ പാലിക്കേണ്ടതാണ്. കുടുംബ മാനേജർമാരും കുടുംബാംഗങ്ങളും ഈ അധിക ആവശ്യകതകളും നിറവേറ്റണം.

മൂന്നാം കക്ഷി നിരക്കുകൾ. ഉള്ളടക്കം, Google Play എന്നിവയുടെ ഉപയോഗവും കാണലും ആയി ബന്ധപ്പെട്ട് മൂന്നാം കക്ഷികൾക്ക് (ഇന്‍റർനെറ്റ് ദാതാവ് അല്ലെങ്കിൽ മൊബൈൽ കാരിയർ എന്നിവർ പോലെയുള്ള കക്ഷികൾ) നൽകേണ്ട ആക്‌സസ് നിരക്കിനോ ഡാറ്റാ നിരക്കിനോ നിങ്ങള്‍ക്ക് തന്നെയാണ് ഉത്തരവാദിത്തം.

അപ്‌ഡേറ്റുകൾ. Google Play, ബന്ധപ്പെട്ട പിന്തുണാ ലൈബ്രറികൾ അല്ലെങ്കിൽ ഉള്ളടക്കം എന്നിവ അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം; ഉദാഹരണത്തിന്, ബഗ് പരിഹരിക്കലുകൾ, മെച്ചപ്പെട്ട പ്രവർത്തനക്ഷമതകൾ, വിട്ടുപോയിരിക്കുന്ന പ്ലഗ്-ഇന്നുകൾ, പുതിയ പതിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് അപ്‌ഡേറ്റുകൾ (മൊത്തത്തിൽ, "അപ്‌ഡേറ്റുകൾ") ആവശ്യമായി വരിക. Google Play ഉപയോഗിക്കുന്നതിനോ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിനോ ഡൗൺലോഡ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ അത്തരം അപ്‌ഡേറ്റുകൾ ആവശ്യമായി വന്നേക്കാം. ഈ നിബന്ധനകൾ സമ്മതിക്കുക വഴിയും Google Play ഉപയോഗിക്കുക വഴിയും, അത്തരം അപ്‌ഡേറ്റുകൾ സ്വമേധയാ സ്വീകരിക്കുന്നതിന് നിങ്ങൾ സമ്മതിക്കുന്നു. Google Play-യിലെ ക്രമീകരണം വഴി ചില ഉള്ളടക്കത്തിലേക്കുള്ള അപ്‌ഡേറ്റുകൾ നിയന്ത്രിക്കാൻ നിങ്ങൾക്കായേക്കാം.എന്നിരുന്നാലും, അപ്‌ഡേറ്റ്, ഉള്ളടക്കവുമായി ബന്ധപ്പെട്ട ഗുരുതരമായ സുരക്ഷാ അപകടസാധ്യതയോ ഗുരുതരമായ പ്രവർത്തനക്ഷമത പ്രശ്‌നമോ പരിഹരിക്കുമെന്നോ ദുരുപയോഗം തടയുമെന്നോ നിർണ്ണയിച്ചിട്ടുണ്ടെങ്കിൽ, Google Play-യിലോ നിങ്ങളുടെ ഉപകരണത്തിലോ ഉള്ള നിങ്ങളുടെ അപ്‌ഡേറ്റ് ക്രമീകരണം പരിഗണിക്കാതെ തന്നെ അപ്‌ഡേറ്റ് പൂർത്തിയാക്കിയേക്കാം.. യഥാർത്ഥത്തിൽ Google Play-യിൽ നിന്ന് ഡൗൺലോഡ് ചെയ്‌തിട്ടുള്ള ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യാൻ മറ്റൊരു ആപ്പ് സ്റ്റോർ ശ്രമിക്കുന്നുവെങ്കിൽ, നിങ്ങൾക്കൊരു മുന്നറിയിപ്പ് ലഭിച്ചേക്കാം, അല്ലെങ്കിൽ അത്തരം അപ്‌ഡേറ്റുകൾ മുഴുവനായും തടയപ്പെട്ടേക്കാം.

നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ. നിങ്ങൾ Google Play ഉപയോഗിക്കുമ്പോൾ, എങ്ങനെയാണ് നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ ഞങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും സ്വകാര്യത പരിരക്ഷിക്കുന്നതെന്നും Google-ന്‍റെ സ്വകാര്യതാ നയംവിശദീകരിക്കുന്നു. ദാതാക്കൾക്ക്, നിങ്ങളുടെ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിനോ നിങ്ങൾക്ക് ഉള്ളടക്കം നൽകുന്നതിനോ ഉള്ള ഉദ്ദേശ്യങ്ങൾക്കായി, നിങ്ങളുടെ പേരും ഇമെയിൽ വിലാസവും പോലെയുള്ള, വ്യക്തിപരമായ വിവരങ്ങൾ Google-ന് നൽകേണ്ടി വന്നേക്കാം. സ്വന്തം സ്വകാര്യതാ നയങ്ങൾക്ക് അനുസൃതമായി ഈ വിവരങ്ങൾ ഉപയോഗിക്കുമെന്ന് ദാതാക്കൾ സമ്മതിക്കുന്നു.

Google Play-യിലെ ഒരു കുടുംബ ഗ്രൂപ്പിന്‍റെ ഭാഗമാണ് നിങ്ങളെങ്കിൽ, കുടുംബ ഗ്രൂപ്പിലെ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് നിങ്ങളെ കുറിച്ചുള്ള ചില വിവരങ്ങൾ കാണാനാകും. Google Play-യിലെ ഒരു കുടുംബ ഗ്രൂപ്പിന്‍റെ മാനേജരാണ് നിങ്ങളെങ്കിൽ, കുടുംബ ഗ്രൂപ്പിൽ ചേരാൻ നിങ്ങൾ ക്ഷണിക്കുന്ന കുടുംബാംഗങ്ങൾ, നിങ്ങളുടെ പേരും ഫോട്ടോയും ഇമെയിൽ വിലാസവും കാണും. ഒരു കുടുംബാംഗം എന്ന നിലയിലാണ് നിങ്ങൾ കുടുംബ ഗ്രൂപ്പിൽ ചേരുന്നതെങ്കിൽ, നിങ്ങളുടെ പേരും ഫോട്ടോയും ഇമെയിൽ വിലാസവും കാണാൻ മറ്റ് കുടുംബാംഗങ്ങൾക്കാകും. നിങ്ങളുടെ കുടുംബ മാനേജർ നിങ്ങളുടെ പ്രായവും കണ്ടേക്കാം, നിയുക്ത കുടുംബ പേയ്‌മെന്‍റ് രീതി ഉപയോഗിച്ച് വാങ്ങിയ ഉള്ളടക്കത്തിന്‍റെ വിവരണം ഉൾപ്പെടെ, നിങ്ങൾ നടത്തുന്ന എല്ലാ വാങ്ങലുകളുടെയും ഒരു റെക്കോർഡും അവർ കാണും. കുടുംബവുമായി പങ്കിടാൻ നിങ്ങൾക്ക് ഉള്ളടക്കം ഉണ്ടെങ്കിലും നിങ്ങളത് കുടുംബ ഗ്രൂപ്പുമായി പങ്കിടുന്നുവെങ്കിലും, ഉള്ളടക്കം ആക്‌സസ് ചെയ്യാനും നിങ്ങളാണത് വാങ്ങിയതെന്ന് കാണാനും എല്ലാ കുടുംബാംഗങ്ങൾക്കുമാകും.

അക്കൗണ്ടുകളിലേക്കുള്ള അനധികൃത ആക്‌സസ്. നിങ്ങൾ, അക്കൗണ്ട് വിശദാംശങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണം, മറ്റാരുമായും നിങ്ങളവ പങ്കിടരുത്. നിങ്ങൾ, അക്കൗണ്ട് പേരുകൾ ഉൾപ്പെടെ, Google Play-യുടെ ഏതെങ്കിലും ഉപയോക്താവിന്‍റെയോ, Google Play-യിലൂടെ മറ്റേതെങ്കിലും Google സേവന ഉപയോക്താവിന്‍റെയോ എന്തെങ്കിലും വ്യക്തിപരമായ ഡാറ്റ ശേഖരിക്കുകയോ സൂക്ഷിച്ച് വയ്ക്കുകയോ ചെയ്യരുത്.

പ്രവർത്തനരഹിതമാക്കിയ അക്കൗണ്ടുകൾ. നിബന്ധനകൾക്ക് അനുസരിച്ച് Google, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് പ്രവർത്തനരഹിതമാക്കുന്നുവെങ്കിൽ (ഉദാഹരണത്തിന്, നിങ്ങൾ നിബന്ധനകൾ ലംഘിക്കുന്ന പക്ഷം), Google Play-യോ അക്കൗണ്ട് വിശദാംശങ്ങളോ നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് സംഭരിച്ചിട്ടുള്ള ഏതെങ്കിലും ഫയലുകളോ മറ്റ് ഉള്ളടക്കമോ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് നിങ്ങൾ തടയപ്പെട്ടേക്കാം. കൂടുതൽ വിവരങ്ങൾക്ക് സഹായ കേന്ദ്രം കാണുക. നിങ്ങൾ, Google Play-യിലെ ഒരു കുടുംബ ഗ്രൂപ്പിന്‍റെ കുടുംബ മാനേജർ ആണെങ്കിലും, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് Google പ്രവർത്തനരഹിതമാക്കുന്നുവെങ്കിലും, നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്, ഒരു കുടുംബ പേയ്‌മെന്‍റ് രീതിയോ കുടുംബ സബ്‌സ്‌ക്രിപ്‌ഷനുകളോ കുടുംബാംഗങ്ങൾ പങ്കിട്ടിട്ടുള്ള ഉള്ളടക്കമോ പോലെ, കുടുംബ ഗ്രൂപ്പ് ആവശ്യമായ കുടുംബ ഫീച്ചറുകളിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെട്ടേക്കാം. നിങ്ങൾ, Google Play-യിലെ ഒരു കുടുംബ ഗ്രൂപ്പിന്‍റെ കുടുംബ മാനേജർ ആണെങ്കിലും, നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്‌സസ് Google പ്രവർത്തനരഹിതമാക്കുന്നുവെങ്കിലും, നിങ്ങളുടെ കുടുംബാംഗങ്ങൾക്ക്, നിങ്ങൾ അവരുമായി പങ്കിട്ടിട്ടുള്ള ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെട്ടേക്കാം.

മാൽവേർ പരിരക്ഷ. ക്ഷുദ്രകരമായ മൂന്നാം കക്ഷി സോഫ്‌റ്റ്‌വെയറിൽ നിന്നും മറ്റ് സുരക്ഷാ പ്രശ്നങ്ങളിൽ നിന്നും നിങ്ങളെ പരിരക്ഷിക്കാൻ, നിങ്ങളുടെ നെറ്റ്‌വർക്ക് കണക്ഷനുകൾ, ക്ഷുദ്രകരമാകാൻ സാധ്യതയുള്ള URL-കൾ, ഓപ്പറേറ്റിംഗ് സിസ്റ്റം, Google Play-യിലൂടെയോ മറ്റ് ഉറവിടങ്ങളിൽ നിന്നോ നിങ്ങളുടെ ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള ആപ്പുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ Google സ്വീകരിച്ചേക്കാം. ഒരു ആപ്പ് അല്ലെങ്കിൽ സുരക്ഷിതമല്ലെന്ന് കരുതുന്നുവെങ്കിൽ, Google നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയേക്കാം അല്ലെങ്കിൽ ഉപകരണങ്ങളെയോ ഡാറ്റയെയോ ഉപയോക്താക്കളെയോ ദോഷകരമായി ബാധിക്കുമെന്ന് അറിയുന്ന സാഹചര്യത്തിൽ, നിങ്ങളുടെ ഉപകരണത്തിൽ നിന്ന് Google അവയെ നീക്കം ചെയ്യുകയോ അവയുടെ ഇൻസ്റ്റലേഷൻ തടയുകയോ ചെയ്‌തേക്കാം. നിങ്ങളുടെ ഉപകരണത്തിലെ ക്രമീകരണത്തിൽ ഈ പരിരക്ഷകളിൽ ചിലത് നിങ്ങൾക്ക് പ്രവർത്തനരഹിതമാക്കാൻ തീരുമാനിക്കാവുന്നതാണ്, എന്നിരുന്നാലും, Google Play-യിലൂടെ ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ സ്വീകരിക്കുന്നത് Google തുടർന്നേക്കാം, മറ്റ് ഉറവിടങ്ങളിൽ നിന്ന് നിങ്ങളുടെ ഉപകരണത്തിൽ ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള ആപ്പുകളെ, സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ, Google-ലേക്ക് വിവരങ്ങൾ അയയ്‌ക്കാതെ തന്നെ, വിശകലനം ചെയ്യുന്നത് തുടർന്നേക്കാം.

Android ഇൻസ്റ്റന്‍റ് ആപ്പുകൾ. നിങ്ങൾ ഉപകരണത്തിലൊരു ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, ബാധകമായൊരു ഇൻസ്റ്റന്‍റ് ആപ്പ് നിലവിലുണ്ടോ എന്ന് Google Play പരിശോധിച്ചേക്കാം, അങ്ങനെയൊന്ന് നിലവിലുണ്ടെങ്കിൽ, ആ ഇൻസ്റ്റന്‍റ് ആപ്പിനുള്ളിൽ ലിങ്ക് തുറക്കുകയും ചെയ്‌തേക്കാം. നിങ്ങൾ ആക്‌സസ് ചെയ്യുന്ന ഇൻസ്റ്റന്‍റ് ആപ്പിന്‍റെ ഭാഗങ്ങൾക്ക് റൺ ചെയ്യുന്നതിന് ആവശ്യമായ ഏതൊരു കോഡും, നിങ്ങളുടെ ഉപകരണത്തിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടും, താൽക്കാലികമായി ഉപകരണത്തിൽ സൂക്ഷിക്കപ്പെടുകയും ചെയ്യും. ഒരു ഇൻസ്റ്റന്‍റ് ആപ്പിന്‍റെ ആപ്പ് വിശദാംശങ്ങൾ, Google Play സ്റ്റോറിൽ കണ്ടെത്താവുന്നതാണ്. നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്തിട്ടുള്ള ഉപകരണങ്ങളിലേക്ക് Android ഇൻസ്റ്റന്‍റ് ആപ്പ് ഡാറ്റയും ക്രമീകരണവും സമന്വയിക്കപ്പെടും. നിങ്ങളുടെ ഉപകരണത്തിന്‍റെ ക്രമീകരണത്തിൽ Android ഇൻസ്റ്റന്‍റ് ആപ്പുകൾ പ്രവർത്തനരഹിതമാക്കാൻ നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.

ഈ നിബന്ധനകളിലെ മാറ്റങ്ങൾ. Play ToS സേവന നിബന്ധനകൾ മാറുകയാണെങ്കിൽ, 30 ദിവസത്തേക്ക് നിങ്ങൾക്ക് അറിയിപ്പ് നൽകുകയും ആ അറിയിപ്പ് കാലാവധിക്ക് ശേഷം പുതിയ Play ToS സേവന നിബന്ധനകൾ പ്രാബല്യത്തിൽ വരികയും ചെയ്യും. അത്തരം അറിയിപ്പ് കാലാവധിയെ തുടർന്ന് നിങ്ങൾ Google Play ഉപയോഗിക്കുന്നത്, നിങ്ങൾ പുതിയ Play ToS സേവന നിബന്ധനകൾ അംഗീകരിക്കുന്നതിന്‍റെ സൂചനയായി കണക്കാക്കും. പുതിയ Play ToS സേവന നിബന്ധനകൾ, ഉള്ളടക്കത്തിന്‍റെ (മുമ്പ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ളതോ വാങ്ങിയിട്ടുള്ളതോ ആയ ഉള്ളടക്കം ഉൾപ്പെടെ) നിങ്ങളുടെ എല്ലാ ഉപയോഗങ്ങൾക്കും തുടർന്നുള്ള എല്ലാ ഇൻസ്റ്റാളുകൾക്കും വാങ്ങലുകൾക്കും ബാധകമാകും. നിങ്ങൾ അത്തരം മാറ്റങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ മുമ്പ് വാങ്ങിയിട്ടുള്ളതോ ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ളതോ ആയ ഉള്ളടക്കം ഡൗൺലോഡ് ചെയ്യുന്നതിനോ Google Play-യുടെ നിങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുന്നതിനോ ഉള്ള അവസരം നിങ്ങൾക്ക് നൽകപ്പെടും. നിങ്ങൾ സമ്മതിച്ചിട്ടുള്ള Play ToS സേവന നിബന്ധനകളുടെ അവസാനത്തെ പതിപ്പിന് അനുസരിച്ച്, നിങ്ങളുടെ ഉപകരണങ്ങളിലെ ഉള്ളടക്കത്തിന്‍റെ ആ പകർപ്പ് തുടർന്നും നിങ്ങൾക്ക് കാണാനായേക്കും.

3. വാങ്ങലുകളും പേയ്‌മെന്‍റുകളും

സൗജന്യ ഉള്ളടക്കം. Google Play-യിൽ സൗജന്യമായി ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനോ കാണാനോ ഉപയോഗിക്കാനോ Google നിങ്ങളെ അനുവദിച്ചേക്കാം. നിങ്ങളുടെ ആക്‌സസിനും ചില സൗജന്യ ഉള്ളടക്കത്തിന്‍റെ ഉപയോഗത്തിനും അധിക പരിമിതികൾ ബാധകമായേക്കാം.

ഉള്ളടക്കം വാങ്ങൽ. Google Play ഉപയോഗിച്ചുകൊണ്ട് നിങ്ങൾ ഉള്ളടക്കം വാങ്ങുമ്പോൾ, ഈ നിബന്ധനകളെ (ബാധകമാവുന്നത് പോലെ) അടിസ്ഥാനമാക്കി, വിൽപ്പനക്കാരനുമായി നിങ്ങൾ പ്രത്യേകമായൊരു വിൽപ്പന കരാറിൽ ഏർപ്പെടും, ഈ കരാർ ഒന്നുകിൽ:

(a) Google Ireland Limited; അല്ലെങ്കിൽ

(b) ഉള്ളടക്ക ദാതാവ് ("ദാതാവ്"), Google Ireland Limited ദാതാവിന്റെ ഏജന്റായി പ്രവർത്തിക്കുന്ന സാഹചര്യമുൾപ്പെടെ.

പ്രത്യേകമായുള്ള വിൽപ്പന കരാർ, ഈ നിബന്ധനകൾക്ക് പുറമേ ഉള്ളതാണ്.

ദാതാവിന്‍റെ ഒരു ഏജന്‍റായി Google പ്രവർത്തിക്കുന്ന സാഹചര്യത്തിലെ വിൽപ്പനകൾക്ക്, Google ToS "എന്തെങ്കിലും മൂന്നാം കക്ഷി ഗുണഭോക്തൃ അവകാശങ്ങൾ സൃഷ്‌ടിക്കുന്നില്ല" എന്ന Google ToS-ലെ പ്രസ്‌താവന, Google Play-യുടെ നിങ്ങളുടെ ഉപയോഗത്തിന് ബാധകമാകില്ല.

ഉള്ളടക്കം നിങ്ങൾ വാങ്ങിയതായി സ്ഥിരീകരിച്ചുകൊണ്ട്, Google-ൽ നിന്ന് നിങ്ങളൊരു ഇമെയിൽ സ്വീകരിച്ച് കഴിഞ്ഞാൽ, ഉള്ളടക്കത്തിന്‍റെ വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ കരാർ പൂർത്തിയാകും, വാങ്ങൽ പൂർത്തിയായാലുടൻ ഈ കരാറിന്‍റെ പ്രകടനം ആരംഭിക്കും.

:പ്രി-ഓർഡറുകൾ. ഉള്ളടക്കത്തിനായി നിങ്ങളൊരു പ്രി-ഓർഡർ നൽകുമ്പോൾ, ഉള്ളടക്കം നിങ്ങൾക്ക് ലഭ്യമാക്കിയാൽ ഇനത്തിന്‍റെ വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ കരാർ പൂർത്തിയാകും, ആ സമയത്തെ വാങ്ങലിനായി നിങ്ങളിൽ നിന്ന് പണമീടാക്കും. ഉള്ളടക്കം നിങ്ങൾക്ക് ലഭ്യമാകുന്നത് വരെയുള്ള ഏതൊരു സമയത്തും നിങ്ങൾക്ക് മുൻകൂർ ഓർഡർ റദ്ദാക്കാവുന്നതാണ്. ഉള്ളടക്കം ലഭ്യമാക്കുന്നതിന് മുമ്പായി, Google Play-യി നിന്ന് അതിന്‍റെ വിൽപ്പന പിൻവലിക്കുന്നുവെങ്കിൽ, നിങ്ങളുടെ മുൻകൂർ ഓർഡർ ഞങ്ങൾക്ക് റദ്ദാക്കേണ്ടി വരും, ഓർഡർ നിറവേറ്റപ്പെടുന്നതിന് മുമ്പായി വിലയിൽ എന്തെങ്കിലും മാറ്റമുണ്ടാകുന്ന സാഹചര്യത്തിൽ, നിങ്ങളുടെ ഓർഡർ റദ്ദാക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്‌തമാണ്.

കുടുംബ പേയ്‌മെന്റ് രീതി. Google Play-യിൽ നിങ്ങളൊരു കുടുംബ ഗ്രൂപ്പിന്റെ മാനേജരാണെങ്കിൽ, Google Play-യിലും ആപ്പുകളിലും ഉള്ളടക്കം വാങ്ങാൻ ഉപയോഗിക്കുന്നതിന്, കുടുംബത്തിനായി ശരിയായ ഒരു പേയ്‌മെന്റ് രീതി സജ്ജമാക്കേണ്ടിവരും. നിങ്ങളുടെ കുടുംബാംഗങ്ങൾ, കുടുംബ പേയ്‌മെന്‍റ് രീതി ഉപയോഗിച്ച് വാങ്ങുന്ന ഉള്ളടക്കങ്ങൾക്ക് നിങ്ങൾക്കായിരിക്കും ഉത്തരവാദിത്തം. ഒരു കുടുംബ ഗ്രൂപ്പ് ഇല്ലാതാക്കപ്പെടുന്നുവെങ്കിലോ ഒരു കുടുംബാംഗം കുടുംബ ഗ്രൂപ്പ് വിടുന്നുവെങ്കിലോ, കുടുംബ പേയ്‌മെന്‍റ് രീതി ഉപയോഗിച്ച് കുടുംബാംഗങ്ങൾ നടത്തിയ വാങ്ങലുകൾക്ക് എന്തെങ്കിലും തുക ബാക്കി നിൽക്കുന്നുണ്ടെങ്കിൽ, നിങ്ങളിൽ നിന്ന് ആ തുക ഈടാക്കിയേക്കും.

Google പേയ്‌മെന്‍റുകൾ. Google Play-യിലൂടെ ഉള്ളടക്കം വാങ്ങാൻ, നിങ്ങൾക്കൊരു Google പേയ്‌മെന്‍റ് അക്കൗണ്ട് ഉണ്ടായിരിക്കണം, നിങ്ങൾ Google പേയ്‌മെന്‍റുകളുടെ സേവന നിബന്ധനകൾ അംഗീകരിക്കുകയും വേണം. Google പേയ്‌മെന്‍റ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ ഉള്ളടക്കം വാങ്ങുമ്പോഴെല്ലാം Google പേയ്‌മെന്‍റുകളുടെ സ്വകാര്യതാ അറിയിപ്പ് ബാധകമാവും. നിങ്ങളുടെ Google പേയ്‌മെന്‍റ് അക്കൗണ്ടിൽ Google Play-യിലൂടെ നടത്തിയ വാങ്ങലുകളുമായി ബന്ധപ്പെട്ട് നൽകാനുള്ള എല്ലാ തുകകൾക്കും നിങ്ങൾക്കായിരിക്കും ഉത്തരവാദിത്തം.

മറ്റ് പേയ്‌മെന്റ് പ്രോസസിംഗ് രീതികൾ. Google Play-യിൽ ഉള്ളടക്കം വാങ്ങുന്നത് സുഗമമാക്കുന്നതിനായി Google പേയ്‌മെന്റുകളെ കൂടാതെ വിവിധ പേയ്‌മെന്റ് പ്രോസസിംഗ് രീതികളും Google ലഭ്യമാക്കാം. നിർദ്ദിഷ്ട പേയ്‌മെന്‍റ് പ്രോസസ്സിംഗ് രീതിയുടെ നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുന്നത്, Google ആയാലും അല്ലെങ്കിൽ മൂന്നാം കക്ഷി ആയാലും, ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും അല്ലെങ്കിൽ മറ്റ് നിയമപരമായ ഉടമ്പടിയും നിങ്ങൾ അനുസരിക്കേണ്ടതുണ്ട്. Google, സ്വന്തം വിവേചനാധികാര പ്രകാരം, പേയ്‌മെന്‍റ് പ്രോസസ്സിംഗ് രീതികൾ ചേർക്കുകയോ നീക്കംചെയ്യുകയോ ചെയ്‌തേക്കാം. നിങ്ങൾ, Google Play-യിലൂടെ നടത്തിയ വാങ്ങലുകളുമായി ബന്ധപ്പെട്ട്, നൽകാനുള്ള എല്ലാ തുകകൾക്കും നിങ്ങൾക്കായിരിക്കും പൂർണ്ണമായ ഉത്തരവാദിത്തം.

കാരിയർ ബില്ലിംഗിനുള്ള യോഗ്യത. നിങ്ങളുടെ ഉപകരണം മുഖേന വാങ്ങുന്ന ഉള്ളടക്കങ്ങൾക്ക് നെറ്റ്‌വർക്ക് സേവനദാതാവിന്റെ അക്കൗണ്ടിലേക്ക് ബിൽ ചെയ്യാനുള്ള യോഗ്യത നിർണ്ണയിക്കുന്നതിന്, ഉപകരണത്തിൽ Google Play അക്കൗണ്ട് സൃഷ്‌ടിക്കുന്നതിന് മുമ്പ്, വരിക്കാരുടെ ഐഡി, സിം കാർഡ് സീരിയൽ നമ്പർ പോലുള്ള നിങ്ങളുടെ ഉപകരണത്തിന്റെ ഐഡന്റിഫയറുകൾ ഞങ്ങൾ നെറ്റ്‌വർക്ക് സേവനദാതാവിന് അയയ്‌ക്കുന്നതാണ്. ഇതിന് അനുമതി നൽകാൻ, നെറ്റ്‌വർക്ക് ദാതാവിന്‍റെ സേവന നിബന്ധനകൾ നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്. നെറ്റ്‌വർക്ക് ദാതാവ് ഞങ്ങൾക്ക്, നിങ്ങളുടെ ബില്ലിംഗ് വിലാസ വിവരങ്ങൾ അയച്ചേക്കാം. Google-ന്‍റെ സ്വകാര്യതാ നയങ്ങൾ, Google പേയ്‌മെന്‍റുകളുടെ സ്വകാര്യതാ അറിയിപ്പ് എന്നിവ അനുസരിച്ച് നിങ്ങൾ ഈ വിവരങ്ങൾ കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യും.

വിലനിർണ്ണയം. Google Play-യിലൂടെ പ്രദർശിപ്പിക്കപ്പെടുന്ന എല്ലാ ഉള്ളടക്കത്തിന്‍റെയും വിലനിർണ്ണയവും ലഭ്യതയും, വാങ്ങലിന് മുമ്പ്, ഏത് സമയത്തും മാറ്റത്തിന് വിധേയമാണ്.

നികുതികൾ. അനുബന്ധ പിഴകൾ അല്ലെങ്കിൽ പലിശയുൾപ്പെടെ, ഉള്ളടക്കത്തിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഡ്യൂട്ടികൾ, കസ്‌റ്റംസ് ‌ഫീസ്, കരം അല്ലെങ്കിൽ നികുതികളാണ് (ആദായ നികുതിയ്ക്ക് പുറമെ) "നികുതികൾ" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉള്ളടക്കത്തിനായി എല്ലാ നികുതികളും അടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥരായതിനാൽ അവയിൽ ഒരു കുറവും വരുത്താതെ അടയ്ക്കേണ്ടതാണ്. നികുതി പിരിക്കുന്നതിനോ അടയ്‌ക്കുന്നതിനോ ഉള്ളടക്കത്തിന്‍റെ വിൽപ്പനക്കാരനോ Google-നോ ബാധ്യതയുണ്ടെങ്കിൽ, നിങ്ങളിൽ നിന്ന് നികുതി ഈടാക്കപ്പെടും. Google Play-യുടെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ടോ Google Play-യിലൂടെ നിങ്ങൾ വാങ്ങിയ ഉള്ളടക്കവുമായി ബന്ധപ്പെട്ടോ ഉത്ഭവിക്കുന്ന എന്തെങ്കിലും നികുതികളുടെ റിപ്പോർട്ടിംഗും പേയ്‌മെന്‍റും ഉൾപ്പെടെ, ബാധകമായ എല്ലാ നികുതി നിയമങ്ങളും നിങ്ങൾ അനുസരിക്കേണ്ടതുണ്ട്. അത്തരം എന്തെങ്കിലും ബാധകമായ നികുതികളുടെ റിപ്പോർട്ടിംഗും പേയ്‌മെന്‍റും നിങ്ങളുടെ ഉത്തരവാദിത്തമാണ്.

എല്ലാ വിൽപ്പനകളും അന്തിമമാണ്. വാങ്ങലുകൾ പിൻവലിക്കാനോ റദ്ദാക്കാനോ റീഫണ്ടിനായി തിരിച്ചേൽപ്പിക്കാനോ ഉള്ള നിങ്ങളുടെ അവകാശങ്ങളെ കുറിച്ച കൂടുതൽ വിവരങ്ങൾക്ക് Google Play-യുടെ റീഫണ്ട് നയം കാണുക. Google സേവന നിബന്ധനകൾ, Google Play-യുടെ റീഫണ്ട് നയം അല്ലെങ്കിൽ ദാതാവിന്‍റെ റീഫണ്ട് നയംഎന്നിവവ്യക്തമായി Google ToS-ല്‍ പ്രസ്‌താവിക്കാത്ത പക്ഷം, എല്ലാ വിൽപ്പനകളും അന്തിമമാണ്, തിരിച്ചേൽപ്പിക്കലോ മാറ്റി വാങ്ങലോ റീഫണ്ടുകളോ അനുവദിക്കപ്പെടുന്നതല്ല. ഏതെങ്കിലും ഇടപാടിന് മാറ്റി വാങ്ങലോ തിരിച്ചേൽപ്പിക്കലോ റീഫണ്ടോ അനുവദിക്കപ്പെടുന്നുവെങ്കിൽ, ഇടപാട് പഴയപടിയാക്കിയേക്കാം, ഇടപാടിലൂടെ കരസ്ഥമാക്കിയ ഉള്ളടക്കത്തിലേക്ക് തുടർന്നങ്ങോട്ട് നിങ്ങൾക്ക് ആക്‌സസ് ഉണ്ടായേക്കില്ല.

സബ്‌സ്ക്രിപ്‌ഷനുകൾ. ഓരോ ബില്ലിംഗ് കാലയളവിലും (അത് ചിലപ്പോൾ പ്രതിവാരമോ പ്രതിമാസമോ പ്രതിവർഷമോ മറ്റേതെങ്കിലും കാലയളവോ ആകാം) സബ്‌സ്ക്രിപ്‌ഷനുകൾ സ്വയമേവ ഈടാക്കപ്പെടുന്നു, ഓരോ ബില്ലിംഗ് കാലയളവിന്‍റെയും ആരംഭത്തിന് മുമ്പ്, 24 മണിക്കൂർ മുമ്പ് നിങ്ങളിൽ നിന്ന് പണമീടാക്കുന്നതാണ്.

(എ) ട്രയൽ കാലയളവുകൾ. നിങ്ങളൊരു തുക നൽകിക്കൊണ്ട് ഉള്ളടക്കത്തിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യുമ്പോൾ, വ്യക്തമാക്കിയ ട്രയൽ കാലയളവിന്, നിരക്കൊന്നും കൂടാതെ, സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളിലേക്കുള്ള ആക്‌സസ് നിങ്ങൾക്ക് ലഭിക്കുന്നതാണ്, ഈ കാലയളവിന് ശേഷം, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കുന്നത് വരെ നിങ്ങളിൽ നിന്ന് നിരക്കീടാക്കപ്പെടും. നിരക്കീടാക്കുന്നത് ഒഴിവാക്കാൻ, ട്രയൽ കാലയളവിന്‍റെ അവസാനത്തിന് മുമ്പ് നിങ്ങൾ റദ്ദാക്കേണ്ടതാണ്. നിങ്ങൾ ട്രയൽ റദ്ദാക്കിക്കഴിഞ്ഞാൽ, മറ്റുതരത്തിൽ വ്യക്തമാക്കിയിട്ടില്ലാത്ത പക്ഷം, ഉള്ളടക്കത്തിലേക്കും എന്തെങ്കിലും സബ്‌സ്‌ക്രിപ്‌ഷൻ സവിശേഷാധികാരങ്ങളിലേക്കുമുള്ള ആക്‌സസ് നിങ്ങൾക്ക് ഉടനടി നഷ്‌ടമാകും. അത്തരം ട്രയൽ കാലയളവുകളിലേക്കുള്ള ആക്‌സസ്, നിർദ്ദിഷ്ട കാലയളവിൽ ഒരു ഉപയോക്താവിനായി നിശ്ചിത എണ്ണം ട്രയലുകളിലേക്ക് പരിമിതപ്പെടുത്തപ്പെട്ടേക്കാം അല്ലെങ്കിൽ മറ്റ് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കാം.

(ബി) റദ്ദാക്കലുകൾ.സഹായ കേന്ദ്രത്തിൽ വിവരിച്ചിരിക്കുന്നത് പോലെ, ബാധകമായ ബില്ലിംഗ് കാലയളവിന്‍റെ അവസാനത്തിന് മുമ്പ്, ഏത് സമയത്തും നിങ്ങൾക്കൊരു സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാവുന്നതാണ്, അടുത്ത കാലയളവിലേക്ക് റദ്ദാക്കൽ ബാധകമാകും. ഉദാഹരണത്തിന്, നിങ്ങൾ വാങ്ങുന്നതൊരു പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ആണെങ്കിൽ, സബ്‌സ്‌ക്രിപ്‌ഷന്‍റെ ഏത് മാസ വേളയിലും, ഏത് സമയത്തും, നിങ്ങൾക്ക് ആ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാവുന്നതാണ്, തുടർന്ന് നിങ്ങളുടെ നിലവിലെ ബില്ലിംഗ് കാലയളവ് അവസാനിക്കുമ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കപ്പെടും-. Google Play-യുടെ റീഫണ്ട് നയത്തിൽ നൽകിയിട്ടില്ലാത്ത സാഹചര്യത്തിലൊഴികെ (ഉദാഹരണത്തിന് ഉള്ളടക്കത്തിന് ന്യൂനതകളുണ്ടെങ്കിൽ) നിലവിലെ ബില്ലിംഗ് കാലയളവിന് നിങ്ങൾക്ക് റീഫണ്ട് ലഭിക്കില്ല.

(സി) പ്രിന്‍റ് സബ്‌സ്‌ക്രൈബർമാർക്കുള്ള കിഴിവുകൾ. നിങ്ങൾ ഇതിനകം തന്നെ ഒരു പ്രിന്‍റ് സബ്‌സ്‌ക്രൈബർ ആണെങ്കിൽ, Google Play-യിൽ, കുറഞ്ഞ നിരക്കിൽ ഒരു ആനുകാലിക ഉള്ളടക്കത്തിന്‍റെ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങാൻ, ചില ആനുകാലികങ്ങളുടെ ദാതാക്കൾ നിങ്ങളെ അനുവദിച്ചേക്കാം. നിങ്ങൾ ആ ആനുകാലികത്തിന്‍റെ പ്രിന്‍റ് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കുന്നുവെങ്കിലോ പ്രിന്‍റ് സബ്‌സ്‌ക്രിപ്‌ഷൻ കാലഹരണപ്പെട്ടെങ്കിലും നിങ്ങൾ പുതുക്കുന്നില്ലെങ്കിലോ, Google Play-യിലെ ഉള്ളടക്കത്തിന്‍റെ കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ സ്വമേധയാ റദ്ദാക്കപ്പെടും.

(ഡി) നിരക്ക് വർധനകൾ . നിങ്ങളൊരു സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുമ്പോൾ, സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനുള്ള നിങ്ങളുടെ ഉടമ്പടിയുടെ സമയത്ത് ബാധകമായ നിരക്കിലാണ് പ്രാരംഭത്തിൽ നിങ്ങളിൽ നിന്ന് പണമീടാക്കുക. സബ്‌സ്‌ക്രിപ്‌ഷന്‍റെ നിരക്ക് പിന്നീട് വർദ്ധിക്കുന്നുവെങ്കിൽ, Google അക്കാര്യം നിങ്ങളെ അറിയിക്കും. അറിയിപ്പ് ലഭിച്ചതിന് ശേഷം, നിങ്ങൾ അടുത്ത തവണ പണമടയ്ക്കുമ്പോൾ ഈ വർദ്ധനവ് പ്രതിഫലിക്കും, എന്നാൽ നിരക്ക് ഈടാക്കുന്നതിന് ചുരുങ്ങിയത് 30ദിവസം മുമ്പെങ്കിലും നിങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകിയിരിക്കണം എന്ന് മാത്രം. നിങ്ങൾക്ക് മുൻകൂർ അറിയിപ്പ് ലഭിച്ച 30 ദിവസം ആയിട്ടില്ലെങ്കിൽ, നിലവിലെ പേയ്‌മെന്‍റ് കഴിഞ്ഞ് അടുത്ത പേയ്‌മെന്‍റ് ആകുന്നത് വരെ വിലയിലെ വർധനവ് ബാധകമാവുകയില്ല. സബ്‌സ്‌ക്രിപ്‌ഷന് വർദ്ധിപ്പിച്ച വില നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിബന്ധനകളുടെ റദ്ദാക്കൽ വിഭാഗത്തിൽ വിവരിച്ചിരിക്കുന്ന പ്രകാരം, നിങ്ങൾക്ക് സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാവുന്നതാണ്, സബ്‌സ്‌ക്രിപ്‌ഷനായി നിങ്ങളിൽ നിന്ന് തുടർന്ന് പണമീടാക്കുകയില്ല, എന്നാൽ നിലവിലെ ബില്ലിംഗ് കാലയളവ് അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ ഇക്കാര്യം ഞങ്ങളെ അറിയിക്കണമെന്ന് മാത്രം. ദാതാവ് സബ്‌സ്‌ക്രിപ്‌ഷന്‍റെ വില വർദ്ധിപ്പിക്കുകയും, നിങ്ങളുടെ സമ്മതം ആവശ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിങ്ങൾ പുതിയ വില അംഗീകരിക്കാത്ത പക്ഷം, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ Google റദ്ദാക്കിയേക്കാം. നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കിയിരിക്കുന്നുവെങ്കിലും വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്യാൻ നിങ്ങൾ പിന്നീട് തീരുമാനിക്കുന്ന സാഹചര്യത്തിൽ, ആ സമയത്ത് നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്കിൽ പണമീടാക്കുന്നതാണ്.

4. അവകാശങ്ങളും നിയന്ത്രണങ്ങളും

ഉള്ളടക്കം ഉപയോഗിക്കുന്നതിനുള്ള ലൈസൻസ്. ഇടപാട് പൂർത്തിയാക്കിയതിന് ശേഷമോ ഉള്ളടക്കത്തിന് ബാധകമായ ഫീസ് അടച്ചതിന് ശേഷമോ, നിങ്ങളുടെ ഉപകരണങ്ങളിൽ ബാധകമായ ഉള്ളടക്കത്തിന്‍റെ പകർപ്പുകൾ സംഭരിക്കുന്നതിനും ആക്‌സസ് ചെയ്യുന്നതിനും കാണുന്നതിനും ഉപയോഗിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും, ഈ നിബന്ധനകളിലും ബന്ധപ്പെട്ട നയങ്ങളിലും വ്യക്തമായി അനുവദിച്ചിട്ടുള്ള പരിധിയോളം അല്ലെങ്കിൽ നിങ്ങളുടെ വ്യക്തിപരവും വാണിജ്യേതരവുമായ ഉപയോഗത്തിന് മാത്രമായുള്ള മറ്റ് തരത്തിൽ അനുവദിക്കപ്പെട്ടിട്ടുള്ള മുറയ്ക്ക്, സമ്പൂർണ്ണമല്ലാത്ത അവകാശം നിങ്ങൾക്ക് ലഭിക്കും. Google Play-യിലെയും ഉള്ളടക്കത്തിലെയും, നിബന്ധനകളിൽ വ്യക്തമായി അനുവദിക്കപ്പെട്ടിട്ടില്ലാത്ത, എല്ലാ അവകാശങ്ങളും ഉടമസ്ഥാവകാശവും ആദായവും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആപ്പുകളുടെയും ഗെയിമുകളുടെയും നിങ്ങളുടെ ഉപയോഗം, നിങ്ങൾക്കും ദാതാവിനും ഇടയിലുള്ള അന്തിമ ഉപയോക്തൃ ഉടമ്പടിയുടെ അധിക നിബന്ധനകളും വ്യവസ്ഥകളും മുഖേന നിയന്ത്രിക്കപ്പെട്ടേക്കാം.

ലൈസൻസ് നിബന്ധനകളുടെ ലംഘനം. നിങ്ങൾ ഏതെങ്കിലും നിബന്ധനകൾ ലംഘിക്കുന്നുവെങ്കിൽ, ഈ ലൈസൻസിന് കീഴിലുള്ള നിങ്ങളുടെ അവകാശങ്ങൾ ഉടനടി അവസാനിക്കും, Google Play-യിലേക്കോ ഉള്ളടക്കത്തിലേക്കോ നിങ്ങളുടെ Google അക്കൗണ്ടിലേക്കോ ഉള്ള ആക്‌സസ്, നിങ്ങൾക്ക് റീഫണ്ടൊന്നും നൽകാതെ, Google അവസാനിപ്പിച്ചേക്കാം.

നിയന്ത്രണങ്ങൾ: നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യാൻ പാടുള്ളതല്ല:

മൂന്നാം കക്ഷി വകുപ്പുകൾ. ഈ നിബന്ധനകൾക്ക് വിരുദ്ധമായതൊന്നും നിലനിൽക്കില്ലെങ്കിലും, ഈ നിബന്ധനകളിലെ, മൂന്നാം കക്ഷികളുടെ ഉള്ളടക്കവുമായി നേരിട്ട ബന്ധപ്പെട്ട നിർദ്ദിഷ്ട വകുപ്പുകളുമായി ബന്ധപ്പെട്ട് മാത്രവും, മൂന്നാം കക്ഷികളുടെ ഉള്ളടക്കത്തിലെ അവരുടെ അവകാശങ്ങൾ നടപ്പാക്കുന്നതിന് അത്തരം മൂന്നാം കക്ഷികളെ പ്രാപ്‌തരാക്കുകയെന്ന ഉദ്ദേശ്യത്തിന് മാത്രമായും, ഈ നിബന്ധനകൾക്ക് കീഴിൽ, Google-ന് ഉള്ളടക്കം നൽകുന്ന മൂന്നാം കക്ഷികൾ, വിവക്ഷിക്കപ്പെടുന്ന മൂന്നാം കക്ഷി ഗുണഭോക്താക്കളായി ("മൂന്നാം കക്ഷി വകുപ്പുകൾ") കണക്കാക്കപ്പെടുന്നു. സംശയം ദൂരീകരിക്കുന്നതിന് വിശദീകരിക്കട്ടെ, മൂന്നാം കക്ഷി വകുപ്പുകൾക്ക് പുറത്ത് വരുന്ന എന്തെങ്കിലും വകുപ്പുമായി ബന്ധപ്പെട്ട്, ഏതെങ്കിലും കക്ഷിക്ക് ഒരു മൂന്നാം കക്ഷി ഗുണഭോക്തൃ അവകാശവും ഈ നിബന്ധനകളിലെ ഒന്നും നൽകുന്നില്ല; ഈ നിബന്ധനകളിൽ, പരാമർശം മുഖേന ഉൾച്ചേർത്തിട്ടുള്ള അല്ലെങ്കിൽ ഉൾച്ചേർക്കാതെ പരാമർശിച്ചിരിക്കാവുന്ന ഏതെങ്കിലും വകുപ്പുകളും അല്ലെങ്കിൽ ഉടമ്പടികളും, ഇതിൽ ഉൾപ്പെടുന്നു, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്തുന്നുമില്ല.

Play നയങ്ങൾ. Google Play-യിൽ അവലോകനങ്ങൾ പോസ്റ്റ് ചെയ്യുന്നത് ഇനിപ്പറയുന്ന നയങ്ങൾക്ക് വിധേയമായിട്ടാണ്. നിങ്ങൾ ദുരുപയോഗമോ മറ്റ് ഉള്ളടക്ക ലംഘനമോ റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

കേടുപാടുള്ള ഉള്ളടക്കം. നിങ്ങളുടെ അക്കൗണ്ടിലൂടെ ഉള്ളടക്കം ലഭ്യമാക്കിക്കഴിഞ്ഞാൽ, പ്രസ്‌താവിച്ചിരിക്കുന്ന പ്രകാരം ഉള്ളടക്കം തൃപ്തികരമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ന്യായമായും സാധ്യമായത്ര വേഗത്തിൽ നിങ്ങൾ ഉള്ളടക്കം പരിശോധിക്കേണ്ടതാണ്, എന്തെങ്കിലും പിശകുകളോ തകരാറോ കണ്ടെത്തുന്നുവെങ്കിൽ ന്യായമായും സാധ്യമായത്ര വേഗത്തിൽ അക്കാര്യം ഞങ്ങളെയോ ദാതാവിനെയോ അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് Google Play റീഫണ്ട് നയം കാണുക.

ഉള്ളടക്കത്തിന്‍റെ നീക്കംചെയ്യലും ലഭ്യതയില്ലായ്‌മയും. നിബന്ധനകൾക്ക് അനുസരിച്ച്, നിങ്ങൾ വാങ്ങുന്ന അല്ലെങ്കിൽ ഇൻസ്റ്റാൾ ചെയ്യുന്ന ഉള്ളടക്കം, വാടക കാലയളവിനുള്ള വാങ്ങലാണെന്ന സാഹചര്യത്തിലും മറ്റ് സാഹചര്യങ്ങളിലും, നിങ്ങൾ തിരഞ്ഞെടുത്ത കാലയളവോളം, അത്തരം ഉള്ളടക്കം നിങ്ങൾക്ക് ലഭ്യമാക്കാൻ Google-ന് അവകാശമുള്ളിടത്തോളം, Google Play-യിലൂടെ നിങ്ങൾക്ക് ലഭ്യമായിരിക്കും. ചില സാഹചര്യങ്ങളിൽ (ഉദാഹരണത്തിന്, Google-ന് ബന്ധപ്പെട്ട അവകാശങ്ങൾ നഷ്ടമാകുന്നുവെങ്കിലോ ഒരു സേവനമോ ഉള്ളടക്കമോ നിർത്തലാക്കപ്പെടുന്നുവെങ്കിലോ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിലോ ബാധകമായ നിബന്ധനകളുടെയോ നിയമത്തിന്‍റെയോ ലംഘനങ്ങൾ ഉണ്ടെങ്കിലോ), നിങ്ങൾ വാങ്ങിയ ചില ഉള്ളടക്കങ്ങൾ ഉപകരണത്തിൽ നിന്ന് Google നീക്കം ചെയ്തേക്കാം അല്ലെങ്കിൽ അതിലേക്ക് നിങ്ങൾക്ക് ആക്‌സസ് നൽകുന്നത് നിർത്തിയേക്കാം. Google Ireland Limited വിറ്റ ഉള്ളടക്കത്തിന്റെ നീക്കം ചെയ്യൽ അല്ലെങ്കിൽ അവസാനിപ്പിക്കൽ സംബന്ധിച്ച് സാധ്യമാണെങ്കിൽ, നിങ്ങൾക്ക് അറിയിപ്പ് നൽകുന്നതാണ്. അത്തരം നീക്കം‌ ചെയ്യലിനോ നിർത്തലാക്കലിനോ മുമ്പ് ഉള്ളടക്കത്തിന്‍റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്കാകുന്നില്ലെങ്കിൽ, Google ഒന്നുകിൽ (എ) സാധ്യമെങ്കിൽ ഉള്ളടക്കം മാറ്റി നൽകിയേക്കാം അല്ലെങ്കിൽ (ബി) ഉള്ളടക്കത്തിന്‍റെ വിലയുടെ മുഴുവൻ അല്ലെങ്കിൽ ഭാഗിക റീഫണ്ട് നൽകിയേക്കാം. Google നിങ്ങൾക്കൊരു റീഫണ്ട് നൽകുകയാണെങ്കിൽ, അതായിരിക്കും നിങ്ങൾക്കുള്ള ഏക പരിഹാരമാർഗ്ഗം.

ഒന്നിലധികം അക്കൗണ്ടുകൾ. വ്യത്യസ്ത ഉപയോക്തൃ നാമങ്ങളുള്ള ഒന്നിലധികം Google അക്കൗണ്ടുകൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, ചില സാഹചര്യങ്ങളിൽ ഒരു അക്കൗണ്ടിലെ ഉള്ളടക്കം മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങൾക്ക് കൈമാറാനായേക്കും, എന്നാൽ അത്തരം ഓരോ അക്കൗണ്ടിന്‍റെയും ഉടമ നിങ്ങളായിരിക്കണം, അത്തരം കൈമാറ്റങ്ങൾ അനുവദിക്കുന്ന ബന്ധപ്പെട്ട സേവനത്തിന്‍റെ ഫീച്ചർ Google പ്രവർത്തനക്ഷമമാക്കിയിരിക്കുകയും വേണം.

ഉപകരണങ്ങളിലെ ആക്‌സസുമായി ബന്ധപ്പെട്ട പരിമിതികൾ. ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾക്ക് ഉപയോഗിക്കാനാകുന്ന ഉപകരണങ്ങളുടെയോ സോഫ്റ്റ്‌വെയർ അപ്ലിക്കേഷനുകളുടെയോ എണ്ണത്തിൽ സമയാസമയങ്ങളിൽ Google പരിധി നിശ്ചയിച്ചേക്കാം. 'Google Play സിനിമകളും ടിവിയും' എന്നിവയുമായി ബന്ധപ്പെട്ട ഈ പരിമിതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Google Play സിനിമകളും ടിവിയും ഉപയോഗ ചട്ടങ്ങളോ സന്ദർശിക്കുക.

അപായകരമായ ആക്‌റ്റിവിറ്റികൾ. സേവനങ്ങളോ ഉള്ളടക്കമോ, ന്യൂക്ലിയർ ഫെസിലിറ്റികൾ, ജീവൻ രക്ഷാ സംവിധാനങ്ങൾ, അടിയന്തര ആശയവിനിമയങ്ങൾ, എയർക്രാഫ്‌റ്റ് നാവിഗേഷൻ, ആശയവിനിമയ സംവിധാനങ്ങൾ, എയർ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന ഇടങ്ങളിലോ സേവനങ്ങളുടെയോ ഉള്ളടക്കത്തിന്‍റെയോ പരാജയം മരണത്തിലേക്കോ വ്യക്തിപര പരിക്കിലേക്കോ ഗുരുതരമായ ശാരീരിക അല്ലെങ്കിൽ പാരിസ്ഥിതിക നാശത്തിലേക്കോ നയിച്ചേക്കാവുന്ന സാഹചര്യത്തിലുള്ള മറ്റേതെങ്കിലും ആക്‌റ്റിവിറ്റികൾ നടക്കുന്ന ഇടങ്ങളിലോ ഉപയോഗിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളവയല്ല.

Google Play സിനിമയും ടിവി ഷോകളും/Google TV.. 'Google Play സിനിമകളും ടിവിയുംGoogle TV' എന്ന സേവനത്തിന്‍റെ നിങ്ങളുടെ ആക്‌സസുമായും ഉപയോഗവുമായും ബന്ധപ്പെട്ട അധിക വിശദാംശങ്ങളും നിയന്ത്രണങ്ങളും അറിയാൻ, ഞങ്ങളുടെ.Google Play സിനിമകളും ടിവിയും/Google TV ഉപയോഗ ചട്ടങ്ങൾ എന്നിവയും കാണുക.